പാലക്കാട്: വീട്ടില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് 8 പവന്‍ സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. 45കാരന്‍ തിരുമിറ്റക്കോട്ട് നെല്ലിക്കാട്ടിരി തെക്കുംകര വളപ്പില്‍ റഫീഖ് മൗലവിയാണ് അറസ്റ്റിലായത്.
നാലു ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ഇയാള്‍ വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്തത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
സമൂഹമാധ്യമത്തില്‍ ചാരിറ്റി സംബന്ധമായി വന്ന പോസ്റ്റിന് താഴെ സഹായം അഭ്യര്‍ത്ഥിച്ച് ഫോണ്‍ നമ്പര്‍ സഹിതം കമന്റിട്ട വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. ഈ നമ്പറില്‍ ബന്ധപ്പെട്ട റഫീഖ് മൗലവി വിവരങ്ങള്‍ അന്വേഷിക്കുകയും താന്‍സിദ്ധനാണെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു തരാമെന്നും പറഞ്ഞ് വീട്ടമ്മയുടെ വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്.