കൊല്‍ക്കത്ത: പ്രമുഖ ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു, ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read:റോഡ് മുറിച്ചുകടക്കുന്നതിനിടെ വണ്ടിയിടിച്ചു, പ്രവാസലോകത്ത് മലയാളിക്ക് ദാരുണാന്ത്യം
സംസ്‌കാരം ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍. കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്.