തൊടുപുഴ: മുന്‍ ദേശീയ വോളിബോള്‍ താരം കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്) അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.
കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായിരുന്നു നെയ്യശേരി ജോസ്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് മരണം സംഭവിച്ചത്.
നെയ്യശേരി ടൗണിലെ കടയിലേക്ക് പോകാനിറങ്ങുമ്പോള്‍ വീടിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ കരിമണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സതേണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ഔസേഫ് ജോലി ഉപേക്ഷിച്ചാണ് ആലുവ എഫ്എസിടിയിലെത്തിയത്. 1968മുതല്‍ എഫ്എസിടിക്കുവേണ്ടി കളിച്ചു. ഒമ്പതുവര്‍ഷമാണ് കേരളത്തിനുവേണ്ടി കളിച്ചത്.