മസ്കത്ത്: വാഹനാപകടത്തില്‍ മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിയാണ് മരിച്ചത്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാറിലാണ് അപകടമുണ്ടായത്.
പയ്യോളി തറയുള്ളത്തില്‍ മമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹാര്‍ സഫീര്‍ മാളിന് സമീപത്തുവെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം സുഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്.