സ്‌കൂട്ടറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; എസ്എഫ്‌ഐ വനിതാനേതാവിന് ദാരുണാന്ത്യം

കൊല്ലം: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. കൊട്ടാരക്കര നെടുവത്തൂര്‍ സ്വദേശിനി അനഘ പ്രകാശ് ആണ് മരിച്ചത്.

വെണ്ടാര്‍ ശ്രീ വിദ്യാധിരാജ സ്‌കൂളിലെ ബിഎഡ് വിദ്യാര്‍ത്ഥിനിയാണ് അനഘ പ്രകാശ്. അനഘ സഞ്ചരിച്ച സ്‌കൂട്ടറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

also read:മഴ മുന്നറിയിപ്പില്‍ മാറ്റം, വരും മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പരിക്കേറ്റ അനഘയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ സിപിഐ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗവും കൂടിയാണ് അനഘ.

Exit mobile version