പാലക്കാട്: ജോലിക്ക് പോകുന്നതിനിടെ ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്.
തമിഴ്‌നാട് വില്ലുപുരം സ്വദേശിനിയാണ് സുമതി. ഇന്ന് രാവിലെ ആറുമണിയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.
സുമതി ജോലിക്ക് പോകാനായി റെയില്‍പാളത്തിന് കുറുകെ കടക്കുകയായിരുന്നു. ട്രെയിന്‍ വരുന്നതും ശ്രദ്ധിച്ചിരുന്നില്ല. വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണ് സുമതിയെ ഇടിച്ചത്.
വിവരമറിഞ്ഞ് പട്ടാമ്പി പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.