സ്‌കൂള്‍ ബസ് റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. കാസര്‍കോട് ജില്ലയിലെ ബാഡൂരിലാണ് സംഭവം. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കുനില്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബാഡൂരില്‍ റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിദ്യാര്‍ഥികളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം.

also read:സാധാരണക്കാര്‍ക്ക് വേണ്ടി ക്ലിനിക്ക് പണിയണമെന്ന ഡോ വന്ദനയുടെ ആഗ്രഹം സഫലമാക്കി മാതാപിതാക്കള്‍, കെട്ടിടം പണിയുന്നത് വിവാഹച്ചെലവുകള്‍ക്കായി കരുതി വച്ചിരുന്ന പണമുപയോഗിച്ച്

അപകട സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാല്‍ വലിയ അപകടം ഒഴിവായി. അതേസമയം, വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ല.

Exit mobile version