ആലപ്പുഴ: കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മ്മക്കായി ക്ലിനിക് പണിയാനൊരുങ്ങി മാതാപിതാക്കള്‍. കെ.ജി മോഹന്‍ദാസും ടി. വസന്തകുമാരിയും ചേര്‍ന്നാണ് സാധാരണക്കാര്‍ക്ക് വേണ്ടി മകളുടെ പേരില്‍ ക്ലിനിക്ക് ഒരുക്കുന്നത്.
കെട്ടിടത്തിന്റെ നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. വന്ദനയുടെ വിവാഹച്ചെലവുകള്‍ക്കായി കരുതി വച്ചിരുന്ന പണമുപയോഗിച്ചാണ് മാതാപിതാക്കള്‍ ഇവിടെ ക്ലിനിക് പണിയുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയല്‍ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവര്‍ത്തിക്കുക.
വസന്തകുമാരിക്ക് കുടുംബ ഓഹരി.യായി കിട്ടിയ തൃക്കുന്നപ്പുഴയിലെ സ്ഥലത്താണ് ക്ലിനിക് നിര്‍മ്മിക്കുന്നത്. ഇവിടുത്തെ സാധാരണക്കാര്‍ക്ക് ചികിത്സയ്ക്കായി ഒരു ക്ലിനിക്ക് പണിയണമെന്ന ആഗ്രഹം വന്ദന മാതാപിതാക്കളോട് പറഞ്ഞിരുന്നു.
ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടില്‍ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാന്‍ ഡോ. വന്ദനയ്ക്കു താല്പര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.
ഇവിടെ പണിയുന്ന ക്ലിനിക്കില്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനും വന്ദനയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അമ്മ വേദനയോടെ പറയുന്നു.
Discussion about this post