യൂണിഫോമും കണ്‍സെഷന്‍ കാര്‍ഡും ഇല്ലാതെ ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിക്ക് എസ്ടി നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചു; കേസെടുത്ത് പോലീസ്

മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്.

കോട്ടയം: വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളുമായെത്തി സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ചതായി പരാതി. വിദ്യാര്‍ത്ഥിനിക്ക് എസ്ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമേറ്റത്. കണ്ടക്ടറെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

യൂണിഫോമും കണ്‍സെഷന്‍ കാര്‍ഡും ഇല്ലാതെ എസ്ടി ആവശ്യപ്പെട്ട വിദ്യാര്‍ഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി.

മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടര്‍ പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. കണ്‍സെഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ മര്‍ദ്ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.

Exit mobile version