കോട്ടയം: കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഏലപ്പാറ സ്വദേശി ജയദാസ് ആണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കോട്ടയം കാണക്കാരിയിലാണ് അപകടമുണ്ടായത്. ജയദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
also read;കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് ദേഹത്ത്, ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
ഓട്ടോ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുറവിലങ്ങാട് പോലീസ് അപകടസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Discussion about this post