തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ ഉണ്ടപ്പാറ നിഷ മന്‍സിലില്‍ നിഷ ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു.
ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. വീടിനോട് ചേന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. കുടുബ പ്രശ്നം കാരണമാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ വരാറില്ലന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. കിണറ്റില്‍ വീണ യുവതിയെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കടയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിഷയെ കരക്കെത്തിച്ചത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Discussion about this post