തൃശൂര്‍: മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. കുട്ടി പഴക്കം ചെന്ന മതിലിന്റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ മതില്‍ അടര്‍ന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.