തുമ്പയില്‍ ബോംബേറ്, യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ പരിക്ക് ഗുരുതരം

bomb blast|bignewlslive

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തുമ്പയില്‍ ബോംബേറ്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്ക്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സുഹൃത്തിനെ കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്നു അഖിലും വിവേകും.

ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവരുടെ നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു. ബോംബ് വീണ് അഖിലിന്റെ കൈക്ക് ഗുരുതര പരിക്കുണ്ട്.

അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അഖിലിനെതിരെ കാപ്പ കേസുകള്‍ അടക്കം നിരവധി കേസുകളുണ്ട്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Exit mobile version