റെയില്‍പ്പാളത്തില്‍ മരം കടപുഴകിവീണു, എറണാകുളം തൃശൂര്‍ പാതയില്‍ ഗതാഗത തടസ്സം, ട്രെയിനുകള്‍ പിടിച്ചിട്ടു

കൊച്ചി: എറണാകുളം തൃശൂര്‍ പാതയില്‍ റെയില്‍പ്പാളത്തില്‍ മരം കടപുഴകിവീണു. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പച്ചാളത്ത് ലൂര്‍ദ് ആശുപത്രിക്ക് സമീപമാണ് മരം വീണത്.

ഗതാഗതം തടസ്സപ്പെട്ടതോടെ കേരള സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എറണാകുളം ജംക്ഷനിലും ബിലാസ്പുര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എറണാകുളം സൗത്ത് ജംക്ഷനിലും പിടിച്ചിട്ടിരിക്കുകയാണ്.

also read:കുടുംബപ്രശ്‌നം; പമ്പയാറ്റില്‍ ചാടിയ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി

നിലവില്‍ മരം മുറിച്ചുമാറ്റാനുള്ള നടപടികള്‍ തുടങ്ങി. നേരത്തെ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റണമെന്ന് സ്ഥലം ഉടമയ്ക്ക് നോട്ടിസ് നല്‍കിയിരുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Exit mobile version