തൃശ്ശൂര്‍: ഒന്നര വയസുകാരിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ ചിറമനെങ്ങാട് നെല്ലിക്കുന്നിലാണ് സംഭവം. മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകള്‍ അമയയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. അമ്മ ജിഷയാണ് കുട്ടിയെ കിണറ്റില്‍ വീണു കിടക്കുന്ന നിലയില്‍ കാണുന്നത്. വെള്ളത്തില്‍ മലര്‍ന്നു പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കുട്ടി.
രാത്രിയില്‍ വീട്ടില്‍ കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയെ കാണാതായ ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
തുടര്‍വന്ന് ഇവര്‍ അയല്‍ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
Discussion about this post