മാന്നാര്‍: പമ്പയാറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകള്‍ ചിത്രാ കൃഷ്ണന് (34)ന്റെ മൃതദേഹമാണ്
കഴിഞ്ഞ തിങ്കളാഴ്ചയാണ് പരുമല പന്നായി പാലത്തില്‍ നിന്നും ചിത്ര പമ്പയാറ്റിലേക്ക് ചാടിയത്. വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നേരത്തെ ചിത്രയുടെ ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പിന്നാലെ മാന്നാര്‍ പൊലീസും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എന്‍.ഡി.ആര്.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ യുവതിയെ കണ്ടെത്താനായിരുന്നില്ല. പമ്പാ നദിയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.
ഒടുവില്‍ ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ചിത്ര. ഭര്‍ത്താവ് : രഞ്ജിത്ത് ആര്.നായര്‍. മകള്‍ : ഋതിക രഞ്ജിത്ത്.
Discussion about this post