റിയാദ്: ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മലയാളി തീര്ഥാടകന് മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹജ്ജ് പൂര്‍ത്തിയാക്കി മദീനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം പെരുമ്പാവൂര്‍ വെല്ലം കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയില്‍ അബൂബക്കര്‍ (65) ആണ് മരിച്ചത്.
മക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ നിര്‍വഹിക്കേണ്ട വിടവാങ്ങല്‍ ത്വവാഫിനിടെ കുഴഞ്ഞുവീണായിരുന്നു മരണം. മൃതദേഹം സാഹിര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി വളന്റിയര്‍ വൈസ് ക്യാപ്റ്റന്‍ ഗഫൂര്‍ പുന്നാട്ട് അറിയിച്ചു.
Discussion about this post