ചൂടുവെളളം നിറച്ച ബക്കറ്റില്‍ വീണ് 3 വയസുകാരന്‍ മരിച്ച സംഭവം; അച്ഛനും ചികിത്സിച്ച വൈദ്യനുമെതിരെ കേസ്

പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരാണ് അറസ്റ്റിലായത്.

വയനാട്: പനമരത്ത് മൂന്ന് വയസ്സുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റില്‍. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അല്‍ത്താഫ്, ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ്ജ് എന്നിവരാണ് അറസ്റ്റിലായത്.

ജൂണ്‍ 9ന് ആയിരുന്നു ദാരുണ സംഭവം ഉണ്ടായത്. ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണാണ് മുഹമ്മദ് അസാന് പൊള്ളലേറ്റത്. കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചെങ്കിലും, പൊളളല്‍ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടന്മാര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കുട്ടിയെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയില്ല. പകരം നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നല്‍കി. പിന്നീട് ജൂണ്‍ 18 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ജൂണ്‍ 20ന് കുട്ടി മരണത്തിന് കീഴടങ്ങി. ഈ സംഭവത്തിലാണ് കുട്ടിയുടെ അച്ഛനും ആദ്യം ചികിത്സിച്ച വൈദ്യനുമെതിരെ പോലീസ് കേസെടുത്തത്.

Exit mobile version