കാസര്‍കോട്: ചികിത്സയ്ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി. കാസര്‍കോട് ജില്ലയിലാണ് സംഭവം. ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളയ്ക്കെതിരെയാണ് ചന്ദേര പൊലീസ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പനി ബാധിച്ചതിനെ തുടര്‍ന്നാണ് പതിമൂന്നുകാരി ചികിത്സ തേടി ഡോക്ടറുടെ അടുത്തെത്തിയത്.
also read:കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു, പാമ്പ് ചത്തു, അത്ഭുകരമായി രക്ഷപ്പെട്ട് യുവാവ്
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.