പാട്ന: തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്. ബിഹാറിലാണ് നടുക്കുന്ന സംഭവം. റെയില്‍വേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെയാണ് പാമ്പ് കടിച്ചത്.
പാമ്പ് ഒരു തവണയാണ് സന്തോഷിനെ കടിച്ചത്. തിരികെ രണ്ട് തവണയാണ് യുവാവ് പാമ്പിനെ കടിച്ചത്. പാമ്പ് ചത്തെങ്കിലും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ബിഹാറിലെ രജൗലി മേഖലയില്‍ റെയില്‍വേ പാളങ്ങള്‍ ഇടുന്ന ജോലിക്കിടെയായിരുന്നു സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്. വനമേഖലയ്ക്കടുത്താണ് ഈ ട്രാക്ക് നിര്‍മാണം നടക്കുന്നത്.
തനിക്ക് കടിയേറ്റ ഉടനെ ഇയാള്‍ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു. കടിച്ച് മിനുട്ടുകള്‍ക്കകം പാമ്പ് ചത്തു. സുഹൃത്തുക്കളാണ് സന്തോഷിനെ ആശുപത്രിയിലെത്തിച്ചത്.
ചികിത്സയ്ക്ക് ശേഷം ഇന്നലെ രാവിലെ സന്തോഷ് ആശുപത്രി വിട്ടു. കടിച്ച പാമ്പിനെ തിരികെ കടിച്ചാല്‍ വിഷമേല്‍ക്കില്ലെന്ന് പ്രാദേശികമായി വിശ്വാസമുണ്ടെന്നും. ഇതിനാലാണ് കടിച്ചതെന്നുമാണ് യുവാവ് പ്രാദേശിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.