പത്തനംത്തിട്ട: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രത്യക്ഷസമരത്തിനൊരുങ്ങാനിറങ്ങി കോണ്‍ഗ്രസ്. ഭക്തര്‍ക്ക് പിന്തുണ നല്‍കിയുള്ള പരോക്ഷ സമരം അവസാനിപ്പിക്കുന്നു. വൈകീട്ട് ചേരുന്ന അടിയന്തര രാഷ്ട്രീയകാര്യ സമിതിയോഗം ഇക്കാര്യം തീരുമാനിക്കും. വിശ്വാസികളുടെ സമരം ബിജെപി ഹൈജാക്ക് ചെയ്തെന്ന വിലയിരുത്തലിന്റ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റ നിലപാട് മാറ്റം.
ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ ഒരേസമയം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരം മുതലാക്കിയില്ല. നട തുറന്ന ദിവസം നിലയ്ക്കലില്‍ ഉപവാസം നടത്തിയെങ്കിലും തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കാത്തതില്‍ വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന് കടുത്ത അമര്‍ഷമുണ്ട്. മറുവശത്താകട്ടെ തുടക്കം മുതല്‍ നേരിട്ട് സമരത്തിനിറങ്ങിയ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കി. ബിജെപി രണ്ടാം സ്ഥാനത്തുള്ള മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൂടി വരാനിരിക്കെ കൈയും കെട്ടി നോക്കി നിന്നിട്ട് കാര്യമില്ലെന്നാണ് ഒരു വിഭാഗത്തിന്റ നിലപാട്.
നവംബര്‍ 17ന് മണ്ഡലകാലം ആരംഭിക്കാനിരിക്കെ അത് മുന്നില്‍ കണ്ടുള്ള സമരപരിപാടികള്ക്കായിരിക്കും കോണ്‍ഗ്രസ് രൂപം നല്‍കുക. സംസ്ഥാനത്തെ സ്ഥിതിവിശേഷം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നതില്‍ തടസമുണ്ടാകില്ല
Discussion about this post