മലപ്പുറം: മലപ്പുറത്ത് നിന്നും പതിനേഴുകാരനെ കാണാതായതായി പരാതി. തിരൂര്‍ സ്വദേശി ഇലനാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന് ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്.
വിദ്യാര്‍ത്ഥിയായ ഡാനിഷിനെ കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് കാണാതായത്. മുബൈയിലേക്ക് പോകണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത തിരൂര്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9656180000, 9947222675 ഈ നമ്പറില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post