ചേര്‍ത്തലയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു, പരാതി

ചേർത്തല വാരനാട് ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പളളിപ്പുറം സ്വദേശിനി സ്വപ്നയുടെ പണമാണ് അപഹരിക്കപ്പെട്ടത്

ചേര്‍ത്തല: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. യുവതിക്ക് ആറായിരം രൂപയാണ് നഷ്ടമായത്. ചേര്‍ത്തല വാരനാട് ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പളളിപ്പുറം സ്വദേശിനി സ്വപ്നയുടെ പണമാണ് മോഷണം പോയത്.

ക്ഷേത്രത്തിന് സമീപം വെച്ചിരുന്ന സ്‌കൂട്ടറിന്റെ ബോക്‌സ് കുത്തി തുറന്നാണ് പണം അപഹരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പണം നഷ്ടപ്പെട്ട യുവതി ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി.

Exit mobile version