ലോറിക്കുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

കൊച്ചി: ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ കാലടിയിലാണ് സംഭവം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഷിനു മാത്യുവാണ് മരിച്ചത്.

31 വയസായിരുന്നു. കാലടി മാണിക്കമംഗലത്താണ് സംഭവം. ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

also read:ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീണു, യുവതിക്ക് ദാരുണാന്ത്യം

കളമശേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ കാലടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version