ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീണു, യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാല്‍വഴുതി കുളത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കരിയിലക്കുളങ്ങര പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ലേഖ വീടിനുസമീപത്തെ കുളത്തില്‍ ചൂണ്ടയിടാന്‍ പോയതായിരുന്നു.

also read:നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ബോണറ്റ് കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

അതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനായി സമീപത്ത് ആരുമുണ്ടായിരുന്നില്ല. പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ.

Exit mobile version