നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ബോണറ്റ് കത്തിനശിച്ചു, രാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

അകമ്പാടം സ്വദേശി രജിഷിന്റെ സെന്‍ കാറിനാണ് തീ പിടിച്ചത്.

മലപ്പുറം: നിലമ്പൂര്‍ അകമ്പാടത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. അകമ്പാടം ഏദന്‍ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെയാണ് സംഭവം. കാറിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അകമ്പാടം സ്വദേശി രജിഷിന്റെ സെന്‍ കാറിനാണ് തീ പിടിച്ചത്. രജീഷിന്റെ സുഹൃത്ത് ശരത്താണ് കാര്‍ ഓടിച്ചിരുന്നത്.

ബോണറ്റില്‍ നിന്നും തീ കണ്ടതോടെ കാറിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ നിലമ്പൂര്‍ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

ബോണറ്റ് പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ ടാങ്കിന് നേരിയ ചോര്‍ച്ച ഉണ്ടായിരുന്നതായും പറയുന്നു.

Exit mobile version