കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. ശബരിമലയില്‍ വിഷയം തുല്യതയല്ലെന്നും മറിച്ച് വിശ്വാസപരമായ കാര്യമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് അദ്ദേഹം ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
അതുപോലെ തന്നെ കന്യാകുമാരി ദേവീക്ഷേത്രത്തില്‍ പുരുഷന്മാര് പ്രവേശിക്കാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും തരൂര്‍ പറഞ്ഞു. ഇതൊന്നും തുല്യതയുടെ വിഷയമല്ല. മറിച്ച് വിശ്വാസപരമായ കാര്യമാണ്. ലോകത്തൊരിടത്തും കത്തോലിക്കാ സഭയില്‍ വനിതാ പുരോഹിതരില്ലെന്ന കാര്യവും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ശബരിമല വിഷയം തെരുവില്‍ ആക്രമം ഉണ്ടാക്കാനായി
സംഘപരിവാര്‍ ഉപയോഗപ്പെടുത്തിയെന്നും തരൂര്‍ വിമര്‍ശനം ഉന്നയിച്ചു. ഭരണഘടനാപരമായി പരിഹരിക്കേണ്ട വിഷയമാണ് ആക്രമം ഉണ്ടാക്കാനായി അവര്‍ ഉപയോഗപ്പെടുത്തിയതെന്നും തരൂര്‍ പ്രതികരിച്ചു.
Discussion about this post