പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വരുന്നതുവരെയോ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നതുവരെയോ താന്‍ ശബരിമലയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.