തൃശൂര്‍: എംപി എന്ന നിലയില്‍ തന്നെ ആരും ഉദ്ഘാടനത്തിന് വിളിക്കേണ്ടെന്നും, സിനിമാ നടന് എന്ന നിലയ്ക്ക് വിളിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി. താന്‍ സിനിമ ചെയ്യുന്നത് തുടരുമെന്നും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതല്‍ എട്ട് ശതമാനം വരെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അത്രയും നല്‍കാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികള്‍ക്കല്ല കൊടുക്കുക. പകരം, ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അതു വന്നുചേരും. ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post