കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും പിടിച്ചെടുത്തത് അരക്കോടിയുടെ ലഹരിമരുന്ന്; വയനാട് സ്വദേശി പിടിയിൽ

കോഴിക്കോട്: ഇന്ന് രാവിലെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ യുവാവിൽ നിന്നുംകണ്ടെത്തിയത് വൻ ലഹരിമരുന്ന് ശേഖരം. ഒരു കിലോയോളം എംഡിഎംഎ കടത്തുകയായിരുന്ന വയനാട് സ്വദേശിയായ യുവാവാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സപെഷൽ സ്‌ക്വാഡിന്റെ പിടിയിലായത്.

981 ഗ്രാം എംഡിഎംഎയുമായി വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് പിടിയിലായത്. പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള-നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.

also read- ആസാം വെള്ളപ്പൊക്കം; മരണം 46 ആയി; കാസിരംഗ നാഷണൽ പാർക്കിൽ 17 വന്യമൃഗങ്ങൾ മുങ്ങി മരിച്ചു; 72 മൃഗങ്ങളെ രക്ഷപ്പെടുത്തി

എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുന്ന ലഹരിമരുന്നാണിത് എന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Exit mobile version