വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ജോലിക്ക് പോകാനിറങ്ങിയ യുവാവിന് പരിക്ക്

elephant attack|bignewlsive

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ ആറരയോടെയായിരുന്നു ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു വിജയന്‍.

വിജയനെ വീടിന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകലെവച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജയനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ നാട്ടുകാരൊന്നടങ്കം നടുങ്ങിയിരിക്കുകയാണ്.

Exit mobile version