മാന്നാര്‍ കൊലക്കേസ്; പിണങ്ങിപ്പോയ കലയെ വിളിച്ചുകൊണ്ടുവന്ന് കാറില്‍ വെച്ച് കൊലപ്പെടുത്തി അനില്‍, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്.

mannar murder|bignewlsive

ആലപ്പുഴ: കേരളത്തെ ഒന്നടങ്കം നടുക്കിയ മാന്നാര്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട കല ഭര്‍ത്താവ് അനിലുമായി പിണങ്ങി വീട് വിട്ട് പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലി ചെയ്യാനാണെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് കലയുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം അനില്‍ കൊച്ചിയിലെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുനുവെന്നും ഇതിന് പിന്നാലെയായിരുന്നു കൊലപാതകമെന്നും പോലീസ് പറയുന്നു.

വലിയ പെരുമ്പുഴയില്‍ വച്ച് 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കുറ്റകൃത്യം നടന്നത് വലിയ പെരുമ്പുഴ പാലത്തിനടുത്തു വച്ചാണെന്നും അനില്‍ വാടകയ്‌ക്കെടുത്ത കാറില്‍ വച്ചാണെന്നും കൊല നടക്കുന്ന സമയത്ത് കാറില്‍ അനിലും കലയും മാത്രമാണുണ്ടായിരുന്നതെന്നും രണ്ടാം പ്രതി ജിനു ഗോപിയുടെ കുറ്റസമ്മതമൊഴിയിലുണ്ട്.

അതേസമയം, മൃതദേഹം എവിടെയാണ് മറവുചെയ്തതെന്നോ, കാര്‍ എവിടെയാണെന്നൊ ഉള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Exit mobile version