കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന് അന്‍സാരി (18) ആണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയായിരുന്നു ഷോക്കേറ്റത്.
വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലൈറ്റിന്റെ വയറില്‍ നിന്നും ശിഹാബുദ്ദീന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post