തിരുവനന്തപുരം: തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയില്‍ റീല്‍സ് ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശമന്ത്രി എം.ബി.രാജേഷ് നിര്‍ദേശം നല്കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാര്‍ ഓഫിസിലെത്തിയത്. ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്നും മന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
Discussion about this post