കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ചു, പരപ്പനങ്ങാടിയില്‍ മധ്യവയസ്‌കന്‍ വീണ്ടും അറസ്റ്റില്‍

. കുട്ടികള്‍ക്ക് മിഠായി നല്‍കി ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാളെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി: കുട്ടികളെ മിഠായി നല്‍കി പീഡിപ്പിക്കുന്ന മധ്യവയസ്‌കന്‍ വീണ്ടും അറസ്റ്റില്‍. പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പില്‍ മുഹമ്മദ് കോയ(60)യെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. കുട്ടികള്‍ക്ക് മിഠായി നല്‍കി ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാളെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒരു വര്‍ഷം മുന്നേ സമാന രീതിയില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ പോക്സോ പ്രകാരം അറസ്റ്റിലായിരുന്നു.

ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും പീഡനത്തിന് അറസ്റ്റിലാവുകയായിരുന്നു. സ്ഥിരമായി കുട്ടികളേയും സ്ത്രീകളേയും ലൈംഗികമായി ശല്യം ചെയ്യുന്നയാളാണ് മധ്യവയസ്‌കനെന്ന് പോലീസ് പറയുന്നു.

Exit mobile version