അമിത വേഗത്തിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം; കാര്‍ ഓടിച്ചത് പോലീസുകാരന്‍, ദൃശ്യം പുറത്ത്

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കണ്ണൂര്‍: ഏച്ചൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Exit mobile version