കൊച്ചി: എറണാകുളം ആലുവയിൽ വയോധികനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. 70കാരനായ പറവൂർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് വയോധികനെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
പറവൂർ കവലയിലെ ഹോട്ടലിൽ വെച്ചാണ് സംഭവം. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ചായ കുടിക്കാനെത്തിയ ഇരുവരും തമ്മിൽ വാക് തർക്കം ഉണ്ടായിരുന്നു. പിന്നീട് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും ഒടുവിൽ പ്രതി വയോധികനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കടയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കിയാണ് പ്രതി കൃത്യം നടത്തിയത്.
പരിചയക്കാരാണ് ഇരുവരും. ചൊവ്വാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ശ്രീകുമാറും വയോധികവനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പറവൂർ കവലയിലെ ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ വീണ്ടും തർക്കം ഉടലെടുക്കുകയായിരുന്നു.
Discussion about this post