ചാരുംമൂട്: ആലപ്പുഴ ചുനക്കരയില്‍ സ്കൂളിന് സമീപത്തായുള്ള ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചുനക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി വള്ളികുന്നം പുത്തന്‍ചന്ത വേട്ടനാടിയില് സുനില്‍ കുമാറിന്റെ മകന് സൂര്യനാഥിനാണ് പരിക്കേറ്റത്.
സ്കൂള്‍ കോമ്പൗണ്ടിന്റെ മതിലിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി വിദ്യാര്‍ത്ഥികള്‍ വരുമ്പോഴായിരുന്നു സൂര്യനാഥിന് ഷോക്കേറ്റത്. താഴെ വീണ സൂരനാഥിനെ ഉടന്‍ തന്നെ ചുനക്കര സിഎച്ച്സിയില് എത്തിക്കുകയും പിന്നീട് പരുമലയിലുള്ള സ്വകാരാശുപത്രിയിലക്കു മാറ്റുകയായിരുന്നു. ശരീരഭാഗത്തും കൈകളിലുമായി 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യവസ്ഥ ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.
Discussion about this post