ആലപ്പുഴ: മാന്നാര്‍ ശ്രീകല കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ശ്രീകലയുടെ ഭര്‍ത്താവ് അനിലിന്റെ ബന്ധു സുരേഷ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തില്‍ പങ്കുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. 2009 ല്‍ അനില്‍ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തി. പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ശ്രീകലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പോലീസിന് മൊഴി നല്കി.
കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനില്‍ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാന്‍ സഹായിക്കണമെന്നായിരുന്നു അനിലിന്റെ ആവശ്യം. എന്നാല്‍ കൊലപാതകത്തിന് കൂട്ടു നില്‍ക്കാനാവില്ലെന്ന് അറിയിച്ച് താന്‍ മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനില്‍കുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും അനില്‍കുമാറിന്റെ ബന്ധുവായ സുരേഷ് പറഞ്ഞു. കേസില്‍ പരാതിക്കാരനും സുരേഷാണ്.
Discussion about this post