തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അമ്പിളി എന്ന സജികുമാർ തന്നെയെന്ന് പോലീസ്. കേസിലെ മറ്റു പ്രതികൾ കൊലപാതകത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കൊലപാതകം നടപ്പിലാക്കിയതും ആസൂത്രണം ചെയ്തതും സജി കുമാർ തന്നെയെന്നും പോലീസ് വ്യക്തമാക്കുന്ന്.
ക്വാറി ഉടമയുടെ കൈവശമുള്ള പണത്തിനു വേണ്ടിയുള്ള കൊലപാതകമെന്നാണ് കണ്ടെത്തൽ. വലിയ ആസൂത്രണത്തിനുശേഷമാണ് അമ്പിളി കൊലപാതകം നടത്തിയത്. പിടിക്കപ്പെട്ടാൽ പറയാനുള്ള കള്ളങ്ങളും നേരത്തെ തയ്യാറാക്കി വച്ചു. അന്വേഷണത്തിൽ പോലീസിനെ കുഴക്കിയതും മുൻകൂട്ടി തയ്യാറാക്കിയ അമ്പിളിയുടെ പദ്ധതിയാണ്.
കേസിൽ രണ്ടാം പ്രതിയായ സുനിൽകുമാർ ക്ലോറോഫോമും സർജിക്കൽ ബ്ലേഡും അമ്പിളിക്ക് എത്തിച്ചു നൽകിയിരുന്നെങ്കിലും, കൊലപാതകത്തിനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് മൊഴി. ഈ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടുണ്ട്. അമ്പിളിയെ അറസ്റ്റ് ചെയ്തപ്പോഴാണ് താൻ ഒളിവിൽ പോയതെന്നും സുനിൽകുമാർ മൊഴി നൽകി.
മൂന്നാം പ്രതിയായ പ്രദീപ് ചന്ദ്രൻ കേസിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും വ്യക്തമായി. അമ്പിളിയും സുനിൽകുമാറും സംസാരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു എന്നതിനാണ് ഗൂഢാലോചന വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ALSO READ- സർവകലാശാല വൈസ് ചാൻസലർ ഇനി ‘കുലഗുരു’ എന്നറിയപ്പെടും; മാറ്റവുമായി മധ്യപ്രദേശ് സർക്കാർ
കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള ഒറ്റാമരത്ത് വച്ചാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കന്യാകുമാരി എസ്പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.
Discussion about this post