തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീ പിടിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിലാണ് സംഭവം. പരിഭ്രാന്തരായ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്.രാവിലെ 11 മണിയോടെയാണ് സംഭവം. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് തീപടര്‍ന്നുപിടിച്ചത്.
also read:കെട്ടിടത്തിന് താഴേ പരിക്കേറ്റനിലയിൽ കിടന്ന വിദ്യാർഥി മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം
എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് തീപടര്‍ന്നവിവരം ബസ് ഡ്രൈവര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കി.
ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും സമീപത്തെ കടകളില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് നാട്ടുകാരും ബസ് ജീവനക്കാരും തീയണച്ചു. യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു.