കോട്ടയം: നിർമാണം നടക്കുന്ന കെട്ടിടത്തിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീൻ(19) ആണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
ആന്തരിക രക്തസ്രാവത്തെത്തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കോട്ടയം പെരുമ്പിക്കാട് സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ രണ്ടാംവർഷ ബിസിഎ വിദ്യാർഥിയായിരുന്നു.
ഇക്കഴിഞ്ഞ 28-നാണ് കുറവിലങ്ങാട് കാളികാവിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയിൽ യാസീനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു.
ALSO READ- യുവതിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഫിറ്റ്നസ് സെന്റര്‍ ഉടമ അറസ്റ്റില്‍
വിദ്യാർഥിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.