തിരുവനന്തപുരം: തിരുവനന്തപുരം വെൺപാലവട്ടത്ത് സ്‌കൂട്ടർ സർവീസ് റോഡിലേക്ക് വീണുണ്ടായ അപകടത്തിൽ സഹോദരിക്ക് എതിരെ കേസെടുത്തി. സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിയുടെ സഹോദരി സിമി അപകടത്തിൽ മരിച്ചിരുന്നു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ അനുമാനം. പേട്ട പോലീസാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്
ഇവർക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെൺകുഞ്ഞും പരിക്കേറ്റ് ചികിത്സയിലാണ്. സിനിയും സിമിയും കുഞ്ഞും ദീർഘദൂര യാത്രയിലായിരുന്നു എന്ന് പോലീസ ്കണ്ടെത്തി.
ALSO READ-അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി, ഓടിരക്ഷപ്പെട്ട് പ്രതി, തെരച്ചില്‍
രാവിലെ വെള്ളാർ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. മഴക്ക് മുമ്പ് വേഗം വീട്ടിലെത്താൻ അമിത വേഗത്തിലാണ് വണ്ടിയോടിച്ചത്. ഇതോടെ പെട്ടെന്ന് ക്ഷീണം തോന്നുകയും കണ്ണുകളടഞ്ഞ് പോകുകയും ചെയ്തു. ആ സമയത്താണ് നിയന്ത്രണം വിട്ട് വാഹനം കൈവരിയിലിടിച്ച് താഴേക്ക് പതിച്ചതെന്നാണ് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തിമായിരിക്കുന്നത്.