കണ്ണൂര്‍: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സംഭവം. ശരത് നമ്പ്യാര്‍ എന്നയാളാണ് അറസ്റ്റിലായത്.
ഇയാള്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് 20 കാരിയുടെ പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. യുവതി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്.
also read:വെൺപാലവട്ടം അപകടത്തിന് കാരണം അശ്രദ്ധയും അമിതവേഗവും: സ്കൂട്ടർ ഓടിച്ച സിനിക്ക് എതിരെ കേസ്
ക്ലിനിക്കില്‍ ഫിസിയോ തൊറാപ്പി ചെയ്യാനെത്തിയ സമയത്ത് തന്നെ മുറിയില്‍ പൂട്ടിയിട്ട് ശരത് നമ്പ്യാര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ഈ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ നേരത്തെയും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ശരത് നമ്പ്യാരുടെ ആരോഗ്യ ക്ലിനിക്കും അതോടൊപ്പം ജിമ്മും പ്രവര്‍ത്തിക്കുന്നത്.
Discussion about this post