അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി, ഓടിരക്ഷപ്പെട്ട് പ്രതി, തെരച്ചില്‍

other state worker|bignewslive

കൊച്ചി: അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. പെരുമ്പാവൂരിലെ വട്ടക്കാട്ട്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍ 34 ആണ് മരിച്ചത്.

വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തില്‍ ആകാശ് കുടുംബമായി താമസിച്ചുവരികയായിരുന്നു. ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് ആകാശിനെ കുത്തിക്കൊലപ്പെടുത്തിയത്.

ഇന്ന് രാവിലെ 7.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version