മലപ്പുറം: രണ്ട് ദിവസം മുമ്പ് വിദേശത്തുനിന്നും അവധിക്ക് നാട്ടിലെത്തിയ 43കാരന് മരിച്ചു. മലപ്പുറത്താണ് സംഭവം. പൊന്നാനി ചങ്ങരംകുളം ആലംകോട് അട്ടേക്കുന്ന് കൊടിയില്‍ ഹമീദിന്റെ മകന് ശിഹാബ് ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം. രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു ശിഹാബ്. പുലര്‍ച്ചെ എണീക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
also read:ശ്രദ്ധിക്കൂ, ഈ നാല് ദിവസം റേഷന്‍കടകള്‍ തുറക്കില്ല, കാരണം
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു. ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായ ശിഹാബ് രണ്ട് ദിവസ മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്.
Discussion about this post