ലോഡ്ജില്‍ മുറി ചോദിച്ചെത്തി, പിന്നാലെ വാക്കുതര്‍ക്കം, ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് മൂന്നംഗ സംഘം

hotel owner attacked|bignewslive

ഇടുക്കി: ലോഡ്ജില്‍ മുറി ചോദിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചു. ഇടുക്കിയിലെ ഉടുമ്പന്‍ചോലയിലാണ് സംഭവം. ചെമ്മണ്ണാര്‍ കൊച്ചുപുരയ്ക്കല്‍ വാവച്ചനെയാണ് ആക്രമിച്ചത്.

പരിക്കേറ്റ ഇദ്ദേഹത്തെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഉടുമ്പന്‍ചോല സ്വദേശികളായ മൂവര്‍ സംഘം ഹോട്ടലില്‍ എത്തി മുറി ആവശ്യപ്പെടുകയായിരുന്നു.

മുറി ഇല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കമായി. ഇതിനിടെയാണ് സംഘം ഉടമയെ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ വാവച്ചന്റെ തലയ്ക്കും ചെവിയ്ക്കും പരുക്കേറ്റു.

ഇയാളുടെ മൂക്കിന് സാരമായി പരുക്ക് ഏറ്റിട്ടുണ്ട്. ഇതേ സംഘം ആറു മാസം മുമ്പ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ ഇറച്ചി കറിയില്‍ കഷ്ണം കുറഞ്ഞെന്ന് ആരോപിച്ച് ബഹളം വച്ചിരുന്നു.

Exit mobile version