പൊഴുതന: വയനാട്ടിൽ ഇടിയംവയലിൽ കാണാതായ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടിയംവയൽ ഇഎംഎസ് നഗറിലെ മീന (42) ആണ് മരിച്ചത്. ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പ്രദേശത്തെ മറ്റുവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ഞായറാഴ്ച രാവിലെ മകൻ ദേവദാസൻ വെള്ളമെടുക്കാനായി പോയപ്പോഴാണ് കോളനിയിലെ കിണറ്റിൽ മീനയുടെ മൃതദേഹം കണ്ടെത്തിയത്. കല്പറ്റയിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തി മൃതദേഹേം പുറത്തെടുത്തു.
മൃതദേഹത്തിന് ഏകദേശം രണ്ടുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ വൈത്തിരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാരായണൻ ആണ് മീനയുടെ ഭർത്താവ്.
Discussion about this post