സമ്മാനമുള്ള ലോട്ടറി ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചു, രോഗിയായ ലോട്ടറി കച്ചവടക്കാരനില്‍ നിന്നും തട്ടിയത് 5000 രൂപ, പരാതി

lottery agent|bignewlsive

താനൂര്‍: രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. താനൂര്‍ സ്വദേശിയായ ദാസനെയാണ് അജ്ഞാതന്‍ പറ്റിച്ച് പണം തട്ടിയെടുത്തത്.

സമ്മാനമുള്ള ലോട്ടറി ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് 5000 രൂപയാണ് തട്ടിയെടുത്തത്. കഴിഞ്ഞ മാസം 24 നാണ് സംഭവം. പക്ഷേഘാതം വന്ന് ഒരു വശം തളര്‍ന്നു പോയാളാണ് ദാസന്‍. ഇപ്പോഴും ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല.

തന്റെ ലോട്ടറി ടിക്കറ്റിന് 5000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞ് ഒരാള്‍ ദാസനെ സമീപിച്ചപ്പോള്‍ അദ്ദേഹം ടിക്കറ്റിന്റെ നമ്പര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഡേറ്റ് ദാസന്‍ പരിശോധിച്ചിരുന്നില്ല.

3500 രൂപയും ബാക്കി തുകയ്ക്ക് ലോട്ടറി ടിക്കറ്റും വന്നയാള്‍ക്ക് നല്‍കി. പിന്നീട് ഏജന്‍സിയില്‍ പോയപ്പോഴാണ് ഡേറ്റ് തിരുത്തിയ ടിക്കറ്റാണെന്ന് മനസിലായത്.

തനിക്ക് ഒരു കണ്ണിന് കാഴ്ച കുറവാണ്, അതുകൊണ്ട് നമ്പര്‍ വ്യക്തമായി കാണാനായില്ലെന്നും പറ്റിക്കുകയാണെന്ന് മനസിലാക്കാന്‍ പറ്റിയില്ലെന്നും ദാസന്‍ പറയുന്നു.

Exit mobile version