മലപ്പുറത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു, രോഗം സ്ഥിരീകരിച്ചത് 600ലധികം പേര്‍ക്ക്

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. വള്ളിക്കുന്ന്, അത്താണിക്കല്‍,മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നത്.

വിവിധ സമയങ്ങളിലായി വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. അത്താണിക്കലില്‍ 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

also read:അവധി ആഘോഷിക്കാനെത്തി, കനത്ത മഴയില്‍ ഉണ്ടായ വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍ പെട്ട് അഞ്ച് മരണം, 2 പേര്‍ രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം ചേലേമ്പ്രയില്‍ 15കാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം – ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ ആണ് മരിച്ചത്.

ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഒട്ടേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

Exit mobile version